top of page

India...

Matters to me and

I would like to matter to India. 

An author, politician, and former international civil servant, Shashi Tharoor straddles several worlds of experience. Currently a second-term Lok Sabha MP representing the Thiruvananthapuram constituency and Chairman of the Parliamentary Standing Committee on External Affairs, he has previously served as Minister of State for Human Resource Development and Minister of State for External Affairs in the Government of India. During his nearly three-decade long prior career at the United Nations, he served as a peacekeeper, refugee worker, and administrator at the highest levels, serving as Under-Secretary General during Kofi Annan's leadership of the organisation.

​

d9f03834-2c53-410c-8355-291f81aa112b.JPG
d9f03834-2c53-410c-8355-291f81aa112b.JPG

ടെക്നോപാർക്കിലെ ജീവനക്കാരുടെ ദീർഘകാല ആവശ്യത്തിന്റെ സാക്ഷാത്കാരമാണ് കഴക്കൂട്ടത്ത്‌ നിർമ്മിക്കുവാൻ പോകുന്ന 2.34 കിലോമീറ്റർ നീളമുള്ള ഫ്ലൈ ഓവർ. കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിക്കുന്ന ഫ്ലൈ ഓവർ ബൈപാസ്സിലെ ടെക്നോപാർക്കിന്റെ രണ്ടാം ഗേറ്റിൽ അവസാനിക്കും. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന 60,000 വിവര സാങ്കേതിക വിഭാഗം ജീവനക്കാരുടെ സുഗമമായ യാത്രക്ക് നിർദിഷ്ട ഫ്ലൈ ഓവർ ഉപകരിക്കും.
#MPThiruvananthapuram

ഇന്ത്യയിൽ ഇന്ന് ഏറ്റവും അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന നഗരങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. ടെക്നോപാർക്ക്, വിഴിഞ്ഞം, ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം പോലെയുള്ള സംരംഭങ്ങളും ഇനി വരാനിരിക്കുന്ന അനന്ത സാധ്യതകളെപ്പറ്റി അന്താരാഷ്ട്ര വേദികളിൽ നമ്മുടെ തിരുവനന്തപുരം നഗരത്തിനെ ഉയർത്തികാട്ടുവാൻ സാധിച്ചു. 2016ൽ #MITworldREForum റിയൽ എസ്റ്റേറ്റ് സംയുക്ത സമ്മേളനത്തിൽ നിന്ന്.

#MPThiruvananthapuram

54257406_2036891253069325_22642496697459
53347658_2031495920275525_25788702834693
53702617_2039900016101782_76380158474489
54198854_2034564699968647_15380591204840

വെന്റിലേറ്ററിന്റെ അഭാവത്തിൽ ഒരു ദുരന്തമുണ്ടായ വാർത്ത മാധ്യമങ്ങളിലൂയോടെ അറിഞ്ഞതിനു ശേഷം, ഞാൻ പ്രതിനിധാനം ചെയ്യുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മെഡിക്കൽ എക്വിപ്മെന്റ്‌സിന്റെ അഭാവത്തിൽ ഒരു ജീവൻ പോലും പൊലിയരുതെന്നു നിർബന്ധമുണ്ട്. മെഡിക്കൽ കോളേജിൽ രണ്ടു വെന്റലേറ്ററുകളും പതിനെട്ടു ഇൻഫ്യൂഷൻ പമ്പുകളും എംപി ഫണ്ട് മുഖേനെ സംഭാവന ചെയ്യുന്നു. 
#MPThiruvananthapuram

53721450_2034563036635480_84286991875409
Screen Shot 2019-03-19 at 12.40.15 AM.pn

തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിന്റെ സ്വകാര്യ- വൽക്കരണത്തിനെതിരായ ബഹു മുഖ്യമന്ത്രിയുടെ എതിർപ്പ് ആശങ്ക ഉളവാക്കുന്നു. വിമാന താവളം സ്ഥിതി ചെയ്യുന്ന സ്ഥലം സംസ്ഥാന സർക്കാര് വിമാനത്താവളത്തിന്റെ നടത്തിപ്പിന് കൊടുത്തെന്നിരിക്കെ വിമാനത്താവളത്തിന്റെ മേൽനോട്ടവും സംസ്ഥാന സർക്കാരിൻറെ പ്രധാന പങ്കാളിത്വത്തോട് കൂടി തന്നെയായിരിക്കും. രാഷ്ട്രീയ ഭിന്നതകളെല്ലാം മാറ്റിവച്ചു വികസനവും, യാത്രാ സൗകര്യവും വിദേശ നിക്ഷേപ സൗഹൃദാന്തരീക്ഷവും പ്രധാനം ചെയ്യുവാൻ അനുരഞ്ജനത്തിന് മുഖ്യമന്ത്രി തയ്യാറാകണം.
#MPThiruvananthapuram

53343619_2029966233761827_28516615363871

ദുരന്ത നിവാരണ (ഭേദഗതി, 2018) ആക്ടിൻറെ പ്രത്യേകതകൾ:

ദേശീയ പുനരധിവാസ പുനരുദ്ധാരണ ഫണ്ടിലേക്കു കേന്ദ്ര ബഡ്ജറ്റിൽ നിന്നും വേണ്ടത്ര വിഹിതം വകയിരുത്തുന്നു.

ദുരന്ത ശേഷം പുനർനിർമാണത്തിനു വേണ്ടിയുള്ള ഫണ്ടുകൾ ദീർഘകാലാടിസ്ഥാനത്തിലുള്ള പുനർനിർമ്മാണ പുനരധിവാസ പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്തും.

സംസ്ഥാന ഗവൺമെന്റ് ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര ഗവൺമെൻറ് ഫണ്ട് അനുവദിക്കുന്നതിൽ പരാജയപ്പെട്ടാൽ, അതിനായുള്ള കാരണങ്ങൾ സംസ്ഥാന സർക്കാരിന് വ്യക്തമായി അറിവുനൽകുന്നതാണ്.
#MPThiruvananthapuram

നവംബർ മുപ്പതിന് തിരുവനന്തപുരം തീരത്ത്‌ ഓഖി ചുഴലിക്കാറ്റടിക്കുന്ന ആ ദിവസം മുതൽ തീരദേശ വാസികളോടൊപ്പമുണ്ടായിരുന്നു. ഓഖിയുടെ സമയത്തു ജനങ്ങളോടൊപ്പം അധികാരികളോട് ചേർന്ന് നിന്ന് രക്ഷാ പ്രവർത്തനം നടത്തുവാൻ പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനും എന്റെ കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിച്ചിട്ടുണ്ട്.

280ൽപരം മത്സ്യ തൊഴിലാളികളെയാണ് ആ രാത്രി മുതൽ കാണാതായത്. അപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുമായിയും പ്രതിരോധ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കേന്ദ്ര മന്ത്രി ശ്രീമതി നിർമല സീതാരാമാനുമായി ഫോണിൽ സംസാരിച്ചു. വളരെ ഗൗരവത്തോടെ തിരച്ചിൽ നടക്കുന്നുവെന്ന് ഉറപ്പു വരുത്തി.

പിന്നീട് ഇന്ത്യൻ കോസ്ററ് ഗാർഡ് കമണ്ടൻറ് നീരജ് തിവാരിയുമായി സംസാരിച്ചു. അന്ന് ആറു മണി മുതൽ തിരച്ചിൽ കൂടുതൽ ഉർജ്ജിതമാക്കിയിരിക്കുകയാണെന്ന് സന്ദേശം ലഭിച്ചു. നഷ്ട്ടപെട്ടവരിൽ കുറച്ചുപേർ രാത്രി തന്നെ രക്ഷപെട്ടതായാണ് കിട്ടിയ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തി.

ഡിസംബർ ഒന്നാം തിയതി പൂന്തുറയിൽ ബഹുഃ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും, ബഹുഃ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, സ്ഥല എംഎൽഎമാരായ ശ്രീ വി.എസ് ശിവകുമാറും, ശ്രീ എം വിൻസെന്റ്, ബഹുഃ പള്ളി വികാരിയും, പൊതു ജനങ്ങളുമായി ചർച്ച നടത്തുകയും കേന്ദ്ര സംസ്ഥാന മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു അവരുടെ സഹായം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു.

​

രക്ഷ പ്രവർത്തനത്തിനേർപ്പെട്ടിരുന്ന നാവിക കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം കണക്കിലെടുത്തു, കൂടുതൽ നാവിക സേനയുടെ വിമാനങ്ങൾ തിരുവനന്തപുരം എയർഫോഴ്സ് ബസിലേക്ക് വിന്യസിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടാതെ മർച്ചന്റ് നേവിയുടെ സഹായ സഹകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് അഭ്യർത്ഥിച്ചു. പിറ്റേ ദിവസം അറുപതോളം മത്സ്യതൊഴിലാളികളെ രക്ഷപെടുത്തി നാവിക സേനയുടെ വിമാനം വിഴിഞ്ഞത് വരുകയും. ജാപ്പനീസ് മർച്ചന്റ് നേവിയും, ഭാരത നാവിക സേനയുമായി സംയുക്തമായി തമിഴ്‌നാട് സ്വദേശികളടങ്ങുന്ന ഈ അറുപതു പേരെ വിഴിഞ്ഞം തീരത്തു എത്തിക്കുവാൻ അവർക്ക് സാധിച്ചു.

നാവിക സേനയിൽ നിന്ന് വിവരം ലഭിച്ച പ്രകാരം, രാവിലെ വിഴിഞ്ഞത്തു നിന്ന് 32 നൗട്ടിക്കൽ മൈൽ അകലെ നിന്നും ജോൺസൻ എന്ന പേരുള്ള ഒരാൾകൂടി രക്ഷപെടുത്തി. തലേന്ന് രാത്രിവരെയുള്ള കണക്ക് പ്രകാരം 52 പേരെ രക്ഷ പെടുത്തിയിരുന്നു. ഒൻപതു കപ്പലുകളും രണ്ടു ഡോറിയർ വിമാനങ്ങളും വിന്യസിച്ചു തിരച്ചിൽ ഊർജ്ജിതപ്പെടുത്തി.

അന്ന് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം, അതുവരെ 261 പേരെ ദൗത്യ സേനക്ക് രക്ഷിക്കുവാൻ സാധിച്ചു. രക്ഷാ പ്രവർത്തനങ്ങൾക്കു വേണ്ടി നാവിക, വ്യോമ, തീരദേശ സേനകൾ വിന്യസിച്ച കപ്പലുകൾ 20, വിമാനങ്ങൾ 8, ഹെലികോപ്റ്ററുകൾ 5.

 

ഡയറക്ടർ ജനറൽ ഷിപ്പിംഗ് വഴി എല്ലാ കപ്പലുകൾക്കും കടലിൽ കാണാതായ മത്സ്യബന്ധന ബോട്ടുകൾക്കും മത്സ്യ തൊഴിലാളികക്കും സഹായമെത്തിക്കാനുള്ള നിർദേശം നല്കുവാനായി ബഹു: കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി ടെലിഫോണിൽ ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു.

ഡിസംബർ നാലാം തിയതി പടിഞ്ഞാറൻ തീരത്തു നാശം വിതക്കുകയും, കുറേ അമൂല്യ ജീവനുകൾ അപഹരിക്കുകയും ചെയ്ത ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സ്പെഷ്യൽ പാക്കേജ് പ്രകാരം ധനസഹായം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു പ്രധാനമന്ത്രിക്ക് കത്തയച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് ലഭിച്ചുവരുന്ന സഹായങ്ങളെ പറ്റി പൗരസമിതിയുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. എത്ര മാത്രം സഹായം ലഭിച്ചുവെന്ന് അവരിൽനിന്ന് നേരിട്ടറിഞ്ഞു. ഇനിയും എന്തെല്ലാം രീതിയിൽ സഹായങ്ങൾ ആവശ്യമെങ്കിൽ അതിനുവേണ്ടുന്ന സഹായ സഹകരങ്ങൾ എത്രയും പെട്ടന്ന് ലഭ്യമാക്കി കൊടുക്കുവാൻ സാധിച്ചു. കേന്ദ്ര രക്ഷാ മന്ത്രാലയവുമായി തുടക്കം മുതൽക്കേ അതാത് സമയങ്ങളിലുള്ള സ്ഥിതിഗതികൾ അറിഞ്ഞു വരികയും പൗരസമിതിയെ അറിയിക്കുകയും ചെയ്തു കൊണ്ടിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് പരമാവധി സഹായം ലഭിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

​

നേവി കപ്പലുകളിൽ ഫ്രീസറുകളുടെ അഭാവം മൂലം, കണ്ടു കിട്ടുന്ന മൃതശരീരങ്ങൾ ഉപേക്ഷിക്കപ്പെടുന്നതായി പരാതികൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയോടും, നേവി അധികൃതരോടും അടിയന്തിരമായി ഇതിന് വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്യുവാൻ ആവശ്യപ്പെടുകയും ഉറപ്പു വരുത്തുകയും ചെയ്തു.

പിന്നീട് ഡൽഹിയിൽ പാർലമെൻറിൽ സ്പെഷ്യൽ പാക്കേജിന് വേണ്ടി പലതവണ അവതരിപ്പിക്കുകയും, എം.പിമാരായ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും, ശ്രീ കെ.സി വേണുഗോപാലിനുമൊപ്പം കേന്ദ്ര ആഭ്യന്തിര മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിനെ സന്ദർശിക്കുകയും ചെയ്തു. ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്ന് സ്പെഷ്യൽ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യർത്ഥിച്ചു. കൂടാതെ ഏറ്റവും കൂടുതൽ തീരദേശ പ്രദേശങ്ങളും, മത്സ്യ തൊഴിലാളികളുമുള്ള നമ്മുടെ രാജ്യത്ത്, ഫിഷറീസിന് സ്വതന്ത്ര ചുമതലയുള്ള ഒരു കേന്ദ്ര മന്ത്രിയുടെ ആവശ്യകതയെപ്പറ്റിയും അദ്ദേഹവുമായി പങ്കുവച്ചു.

​

ആഴ്ചകൾ കഴിഞ്ഞിട്ടും നൂറോളം പേർ അപ്പോഴും തിരിച്ചെത്തിയിട്ടില്ല എന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ എന്നിവർക്കൊപ്പം കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീമതി നിർമലാ സീതാരാമാനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം ഉറപ്പു വരുത്തി. കൂടാതെ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തുവാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. അപ്പോഴാണ് കുറച്ചുപേർ ഗുജറാത്തിലും, ലക്ഷദ്വീപിലും, മാലിദ്വീപിലും, ശ്രീലങ്കയിലും കണ്ടു കിട്ടിയതായി അറിവ് ലഭിക്കുന്നത്.ഓഖി ബാധ്യത മേഖലയിൽ ദുരിതമനുഭവിക്കുന്ന മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവർക്ക് കേന്ദ്ര സഹായം അഭ്യത്ഥിച്ചുകൊണ്ട് എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ എന്നിവർക്കൊപ്പം ഫിഷറീസിന്റെ ചുമതലയുള്ള കേന്ദ്ര കൃഷി മന്ത്രി ശ്രി രാധാ മോഹൻ സിംഗിമായി ചർച്ച നടത്തുകയും ചെയ്തു.

കേന്ദ്ര ധനമന്ത്രി ശ്രി അരുൺ ജെയ്‌റ്റിലിയുമായുള്ള കൂടിക്കാഴ്ച്ചയിൽ, ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്ന മത്സ്യബന്ധന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും സ്പെഷ്യൽ പാക്കേജ് ലഭിക്കുവാനായി കൂടാതെ ഓഖി ദുരിത ബാധിത മേഖലയിൽ സ്പെഷ്യൽ പാക്കേജ് അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി കേരളത്തിൽ നിന്നുള്ള മറ്റു എം പിമാരോടൊപ്പം ബഹുമാനപെട്ട പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു.

 

ലോക്സഭയിൽ സമയം അനുവദിച്ചു കിട്ടുമ്പോഴൊക്കെ സ്പെഷ്യൽ പാക്കേജ് വേണമെന്നാവശ്യപ്പെട്ടു പലതവണ അവതരിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ അത് ചെവികൊണ്ടില്ല. ധനകാര്യമന്ത്രി അരുൺ ജെയ്‌റ്റിലിയുമായി പലതവണ പ്രത്യേക പാക്കേജിന്റെ കാര്യം സംസാരിച്ചെങ്കിലും ആവശ്യത്തിന് പണം നല്കിയിട്ടുണ്ടെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.

ഓഖി പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് മുൻകരുതലുകൾ എടുക്കുകയും, ഇതുപോലെയുള്ള സാഹചര്യങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും വേണം. അതിന് വേണ്ടുന്ന നടപടി ക്രമങ്ങൾ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രവർത്തിച്ചു സുരക്ഷാ ഉറപ്പു വരുത്തണമെന്ന് ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രി ശ്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം 149 പേരുടെ ജീവനുകളാണ് ഓഖി ചുഴലിക്കാറ്റിൽ തിരുവനന്തപുരത്തു മാത്രം പൊലിഞ്ഞത്. അത്രതന്നെ ആളുകൾ കന്യാകുമാരിയിലും ദുരന്തത്തിനിടയായി. എല്ലാവരും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തീരദേശ നിവാസികളാണ്. ആദ്യം മുതൽക്ക് തന്നെ കത്തോലിക്കാ സഭയും നേതൃത്വവും അവരോടു കൂടെയുണ്ട്.

​

കേന്ദ്ര സർക്കാർ ചുഴലിക്കാറ്റിനെ മുൻകൂട്ടി തിരിച്ചറിയുന്നതിനായി 'Dopplar Radar System' തിരുവനന്തപുരത്തു സ്ഥാപിച്ചിട്ടുണ്ട്. 2015ൽ ഈ റഡാറിന്റെ പ്രവർത്തനത്തെപ്പറ്റി ഞാൻ ചോദിച്ചപ്പോൾ 24X7 സമയം പ്രവർത്തിക്കുന്ന ഈഈ റഡാർ കാലാവസ്ഥയിൽ ഉണ്ടാവുന്ന ഏത് മാറ്റത്തെയും വേഗം തിരിച്ചറിയുവാൻ കഴിയുമെന്നാണ് പറഞ്ഞത്. എന്നാൽ ഒഖിയുടെ ശേഷം റഡാറിനെ പറ്റി ചോദിച്ചപ്പോൾ റഡാർ ഓഖി ചുഴലിക്കാറ്റ് വീശുന്നതിന് 10 മണിക്കൂർ മുൻപ് ഓഫ് ആയിരുന്നു എന്നാണ് മനസ്സിലായത്.

ഓഖി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തു നിന്ന് ഉത്ഭവിച്ചു ഇന്ത്യൻ പടിഞ്ഞാറേ തീരത്തു നവംബർ 29 അർധരാത്രി നിലം പതിച്ചപ്പോഴേക്കും നമ്മുടെ മത്സ്യ ബന്ധന തൊഴിലാളികൾ കടലിൽ പോയി കഴിഞ്ഞു, അവർക്ക് ഈ ദുരന്തം നേരിടുകയല്ലാതെ മറ്റു മാർഗ്ഗമില്ലാത്ത ഒരു അവസ്ഥയിൽ എത്തിപ്പെടെണ്ടിവന്നു. ഒരു പക്ഷേ ശരിയായ രീതിയിൽ ഈ ദുരന്തം നമ്മുടെ കാലാവസ്ഥ നിരീക്ഷണ വിഭാഗങ്ങൾക്കും, കേന്ദ്ര സംസ്ഥാന മന്ത്രാലയങ്ങൾക്കും പ്രവചിച്ചു സമയോചിതമായി ഒന്നിലധികം മുന്നറിയിപ്പുകൾ കൊടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇത്രയും അമൂല്യ ജീവനുകൾ അപഹരിക്കപ്പെടില്ലായിരുന്നു. ഇനിയെങ്കിലും ഭാവിയിൽ ഇതു പോലെയുള്ള പ്രകൃതി ക്ഷോപങ്ങൾ വളരെ മുൻകൂട്ടി അറിയുകയും, നമ്മുടെ പൗരന്മാർക്ക് തക്കസമയത് മുന്നറിപ്പുകൾ കൊടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു അന്വേഷണത്തിന് ഉത്തരവിടുവാനും, അതിനു വേണ്ടുന്ന മുൻകരുതലുകൾ എടുക്കുവാനും, സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യുവാനും വേണ്ടി, കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടു ബഹുമാനപെട്ട പ്രധാനമന്ത്രിക്ക് അയച്ച കത്തയക്കുകയും, പലതവണ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

 

എന്തുകൊണ്ട് ഓഖി സമയത്തു റഡാർ പ്രവർത്തിച്ചില്ല, എന്തല്ലാം നടപടികളാണ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ സ്വീകരിച്ചത്, ഇനിയും ഇതുപോലെയൊരു സാഹചര്യം തരണം ചെയ്യുവാൻ എന്തൊക്കെ മുൻകരുതലുകളാണ് എടുത്തത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരിട്ടുള്ള ചോദ്യങ്ങൾക്ക് നാളിതുവരെ മറുപടി പറയുവാൻ അദ്ദേഹം ഇതുവരെ കൂട്ടാക്കിയില്ല.

തീരദേശത്തു താമസിക്കുന്ന ആളുകളെ ഉൾപ്പെടുത്തി ഒരു 'Marine Territorial Army' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഞാൻ പ്രത്യേകം കത്തയച്ചിരുന്നു. അവരെ നേരിൽ കണ്ട് ഇതിനെപറ്റി ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അവർ എന്റെ നിർദേശം തള്ളിക്കളയുകയാണ് ചെയ്തത്. നേവിക്കും കോസ്റ്റ് ഗാർഡിനുമൊപ്പം അനുഭവസമ്പത്തുള്ള മത്സ്യ തൊഴിലാളികളുടെ സേവനം കൂടി നമ്മൾ ഉപയോഗിച്ചാൽ തീരദേശത്തുണ്ടായ എല്ലാ പ്രശ്നങ്ങളെയും നമുക്ക് അതിജീവിക്കാമെന്ന് ഞാൻ നിർദേശിച്ചിരുന്നു. 2016 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എത്രയും വേഗം മറൈൻ ടെറിട്ടോറിയൽ ആർമി രൂപീകരിക്കണമെന്ന നിർദേശം പലതവണ ഞാൻ അവതരിപ്പിച്ചിരുന്നു. 
#MPThiruvananthapuram

52123707_2007589712666146_82011577644335
D0I0_7YU8AITt-u.jpg

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ നിർത്തലാക്കി എന്ന മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കുന്നത് വളരെ ആശങ്കയുളവാക്കുന്നു. ഇൻഡിഗോ എയർലൈൻസ്, ജെറ്റ് എയർവേസ് തുടങ്ങിയ കമ്പനികൾ രാജ്യത്തെമ്പാടുമുള്ള വിമാന സർവീസുകൾ റദ്ദുചെയ്തതിൽ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് തിരുവനന്തപുരത്തെയാണ്.

കൂടുതൽ വിമാന സർവീസുകൾ വേണമെന്ന ശക്തമായ ആവശ്യം നിലനിൽക്കെയാണ് തിരുവനന്തപുരത്തു നിന്നും നിലവിലുള്ള വിമാന സർവീസുകൾ പോലും നിർത്തലാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം ക്രമമായി വർദ്ധിച്ചു വരുകയായിരുന്നു. വിമാനത്താവള അധികൃതരുടെ കണക്കനുസരിച്ച് തന്നെ TRV വിമാനത്താവളം പ്രതിവർഷം 50 ലക്ഷത്തോളം യാത്രക്കാർ ഉപയോഗിക്കുന്നുണ്ട്. എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന നൂറ് വിമാനത്താവളങ്ങളിൽ സ്ഥായിയായി ലാഭമുണ്ടാക്കുന്ന 15 വിമാനത്താവളങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം വിമാനത്താവളം മുന്നിൽ നിൽക്കുന്നത് വർദ്ധിച്ചുവരുന്ന യാത്രക്കാരുടെയും എണ്ണത്തെ കാണിക്കുകയും കൂടുതൽ വിമാന സർവീസുകൾക്കായുള്ള പ്രാദേശിക ആവശ്യകത തെളിയിക്കുകയും ചെയ്യുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും, ടെക്നോപാർക്കിൽ ബഹുരാഷ്ട്ര കാർ കമ്പനി നിസാനിന്റെയും പ്രവർത്തനമാരംഭിക്കുന്ന തോടുകൂടി തിരുവനന്തപുരത്തു നിന്നുള്ള വിമാനയാത്രക്കാരുടെ എണ്ണം പല മടങ്ങ് വർദ്ധിക്കുമെന്നതിനാൽ സമീപഭാവിയിൽ കൂടുതൽ വിമാന സർവീസുകൾ ആവശ്യമായി വരും

എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തിരുവനന്തപുരം വിമാനത്താവളം തിരിച്ചടികൾ നേരിടുകയാണ്. വിമാനയാത്രക്കുള്ള ആവശ്യകത കൂടി വരികയാണെങ്കിലും 2018 ജനുവരിയിൽ 460 അഭ്യന്തര വിമാന സർവീസുകൾ തിരുവനന്തപുരത്തു നിന്നു നടത്തിയപ്പോൾ 2019- ജനുവരിൽ അത് 370 എണ്ണമായി കുറഞ്ഞു എന്ന പത്രവാർത്തകളുണ്ട്. ഇപ്പോൾ നടത്തിയിരിക്കുന്ന ഫ്ലൈറ്റ് റദ്ദാക്കലുകൾ അവസരത്തിലുള്ളതാണ്. സൗദിയ എയർലൈൻസ്, സിൽക് എയർ ,ഫ്ലൈ ദുബായ് , ജെറ്റ് എയർവേയ്സ് തുടങ്ങിയ

ആഭ്യന്തര - വിദേശ കമ്പനികളെല്ലാം തിരുവനന്തപുരത്തു നിന്നുള്ള സർവീസുകൾ വെട്ടിക്കുറക്കുകയാണ്. ഈ വെട്ടിക്കുറക്കലുകൾക്ക് വിമാനക്കമ്പനികൾ പലവിധ കാരണങ്ങളാണ് പറയുന്നത്. സൗദിയയുടെ വാദം അവർക്ക് DGCA അനുമതി നൽകിയില്ല എന്നാണ്. സിൽക്ക് എയർ സ്വമേധയാ സർവീസുകൾ നിർത്തി. ഫ്ലൈ ദുബായ് സീറ്റുകളുടെ എണ്ണത്തിൽ തർക്കം പറയുന്നു. ജെറ്റ് എയർവേയ്സിന് സാമ്പത്തിക പരാധീനതകൾ കാരണം രാജ്യത്തെല്ലായിടത്തും സർവീസുകൾ കുറച്ചപ്പോൾ തിരുവനന്തപുരത്തു നിന്നുള്ള സർവീസും കുറക്കേണ്ടി വന്നുവത്രെ. കാരണങ്ങളെന്തായാലും അതു ദോഷകരമായി ബാധിച്ചിരിക്കുന്നത് നമ്മുടെ വിമാനത്താവളത്തെയാണ്.

തിരുവനന്തപുരം എം.പി എന്ന നിലയിൽ നിലവിൽ തിരുവനന്തപുരത്തു നിന്നും സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ വിമാന കമ്പനികളോടും സർവ്വീസുകളുടെ എണ്ണം വർധിപ്പിക്കാൻ ഞാൻ പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്.

എന്നിരുന്നാലും അവർ അനുകൂലതീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ വർദ്ധിച്ചു വരുന്ന തിരക്കിനനുസരിച്ച് ഒരു ഇടക്കാല നടപടി എന്ന നിലയിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ കൂടുതൽ സർവീസുകൾ നടത്താൻ മുന്നോട്ടു വരണം എന്നു ഞാൻ ആവശ്യപ്പെടുന്നു.ഇത് സംബന്ധിച്ച് എയർ ഇന്ത്യ അധികൃതരുമായി ഞാൻ ചർച്ച നടത്തി.

ഈ സംഭവ വികാസങ്ങൾക്കിടയിലാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം നടക്കുന്നത്. വിമാനത്താവളത്തിന്റെ സേവനം മെച്ചപ്പെടുത്തുവാൻ സ്വകാര്യവൽക്കരണം കൊണ്ടു കഴിയുമെന്നു കരുതുന്നവരുണ്ടാകാം എങ്കിലും സുതാര്യമല്ലാത്ത നടപടികളിലൂ ടെ RFP ക്ഷണിച്ചത് സംശയമുള വാക്കുന്നു. സ്വകാര്യവൽക്കരിച്ചാലും മതിയായ അളവിൽ വിമാന സർവീസുകൾ ഇല്ലെങ്കിൽ വിമാനത്താവളം പ്രയോജനമില്ലാതായിത്തീരും

വിമാനക്കമ്പനികളുമായി ചർച്ച നടത്തി തി രു വ ന ന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുവാനും നിലവിലുള്ളവ നിലനിർത്താനും കേന്ദ്ര സർക്കാർ മുന്നോട്ടു വരണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.
രാജ്യത്തേറ്റവും കൂടുതൽ വിമാന ഇന്ധന നികുതി 28% നിലവിലുള്ള വിമാനത്താവളമാണ് തിരുവനന്തപുരം .കണ്ണൂർ വിമാനത്താവളത്തിന് നൽകിയതുപോലെ തിരുവനന്തപുരത്തിനും സംസ്ഥാന സർക്കാർ വിമാന ഇന്ധന നികുതി കുറച്ചു നൽകണം. (കണ്ണൂരിൽ കൂടുതൽ സർവീസുകൾ വന്നത് ശ്രദ്ധിക്കുമല്ലോ)

വിമാനത്താവളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കായുള്ള അവസരമായി കണ്ട് നടപടികളുമായി മുന്നോട്ടു വരുവാൻ ഞാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിലെ അതിവേഗം വികസിക്കുന്ന നഗരങ്ങൾക്കിടയിലെ തിളക്കമാർന്ന നക്ഷത്രമാണ് തിരുവനന്തപുരം... മെച്ചപ്പെട്ട എയർ കണക്ടിവിറ്റി നഗരത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകും
#MPThiruvananthapuram

51677714_1997588370332947_50001039842963

തിരുവനന്തപുരം വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി നിരവധി വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുന്നു എന്ന മാധ്യമ വാർത്ത അറിഞ്ഞശേഷം ഫ്ലൈ ദുബായ് കൊമേർഷ്യൽ ഓപ്പറേഷൻസ് ഡയറക്ടർ ശ്രീ. പ്രാൺ എസ്. ദാസനുമായി നിർത്തിയ സർവീസുകൾ വീണ്ടും തുടങ്ങുന്നത് സംബന്ധിച്ചു ചർച്ച നടത്തി. മറ്റു എയർലൈൻ കമ്പനികളുമായും ചർച്ചകൾ പുരോഗമിക്കുന്നു.
#MPThiruvananthapuram

51890351_1997441583680959_36003508895770

ടെക്നോപാർക്കിലെ ജീവനക്കാരുടെ ദീർഘകാല ആവശ്യത്തിന്റെ സാക്ഷാത്കാരമാണ് കഴക്കൂട്ടത്ത് നിർമിക്കുവാൻ പോകുന്ന 2.34 കി.മീ. നീളമുള്ള ഫ്‌ളൈഓവർ. കഴക്കൂട്ടം പോലീസ് സ്റ്റേഷനുമുന്നിൽ നിന്നും ആരംഭിക്കുന്ന ഫ്‌ളൈഓവർ ബൈപാസ്സിലെ ടെക്നോപാർക്കിന്റെ രണ്ടാം ഗേറ്റിൽ അവസാനിക്കും.
#MPThiruvananthapuram

51626837_1991238067634644_91526775108177

ഗ്രാമം ദത്തെടുക്കൽ പദ്ധതിക്കായി ഞാൻ തിരഞ്ഞെടുത്തത് കോവളത്തിലെ കോട്ടുകാൽ പഞ്ചായത്താണ്.

4.48 കോടി രൂപ ചിലവിൽ വൈദ്യതീകരിച്ചു. 300 BPL കുടുംബങ്ങൾക്ക് സൗജ്യന്യ വൈദ്യതി കണക്ഷൻ നൽകി.

പഞ്ചായത്ത്‌ ഓഫീസിലും, വില്ലേജ് ഓഫീസിലും BSNLന്റെ സൗജന്യ വൈഫൈ കണക്ഷൻ നൽകി.

പഞ്ചായത്തിലെ നാല് പ്രധാന റോഡുകൾ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതികൾ സമർപ്പിച്ചു.

രണ്ടാം പാദത്തിൽ ഞാൻ അമ്പൂരി പഞ്ചായത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്. കോട്ടുക്കലിൽ എന്നപോലെ ഇവിടെയും വികസനങ്ങൾ സാധ്യമാകുമെന്ന് വിശ്വസിക്കുന്നു.
#MPThiruvananthapuram

52696133_2014986645259786_16276012429161

ഒരു പാർലിമെന്റേറിയൻ എന്ന നിലയിലും വിദേശ കാര്യ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും പരമാവധി ഇടപെടലുകൾ നടത്തുവാൻ സാധിച്ചു. കേന്ദ്രത്തിൽ നിന്ന് വിവിധ പ്രോജെക്റ്റുകളും, സഹായങ്ങളും മണ്ഡലത്തിലേക്ക് കൊണ്ടുവരുവാൻ സാധിച്ചുവെന്ന്  തിരുവനന്തപുരത്തെ പ്രതിദാനം ചെയ്യുന്ന Dr ഡോ ശശി തരൂരിന് ആത്മവിശ്വാസത്തോടെ പറയുവാൻ സാധിക്കും. ഓഖി, മഹാ പ്രളയം പോലെയുള്ള വിവിധ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കേരളം കഴിഞ്ഞ വർഷങ്ങളിൽ കടന്നു പോയത്, ഒരു മലയാളി എന്ന നിലയിൽ കേരളത്തെ ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും പ്രതിനിധികരിച്ചു അവകാശങ്ങൾക്ക് വേണ്ടി പോരാടുവാൻ സാധിച്ചു. ഒരു ഭാരതീയനെന്ന നിലയിൽ ഇന്ത്യൻ പൗരന്റെ അവകാശങ്ങൾക്ക് വേണ്ടിയുള്ള വിവിധ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുവാൻ സാധിച്ചു.
#MPThiruvananthapuram

52469155_2012035542221563_82160422484757

As part of 'Sagarmala' project, the rail link to the Vizhinjam port includes a 9.02-km tunnel, which upon completion will be the 2nd longest in India. This will give a filip to the local economy as it will connect the Vizhinjam Multipurpose Deepwater port to the railway network.
#MPThiruvananthapuram

52556853_2010311855727265_62096664266811

വീണ്ടും ആറ്റുകാൽ പൊങ്കാല സ്വന്തം പേരിലുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് തിരുത്തിയിരിക്കുകയാണ് . ഏകദേശം നാല്പത് ലക്ഷം അടുപ്പിച്ചു വരുന്ന ഭക്തരാണ് ഈ വർഷം പൊങ്കാല ഇടാൻ തിരുവനന്തപുരത്തു എത്തി ചേർന്നത്. പൊങ്കാലയിൽ പങ്കെടുത്തവർക്കും, അതിനുവേണ്ടി സൗകര്യങ്ങൾ ഒരുക്കികൊടുത്തവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു. 
#MPThiruvananthapuram

51920789_2001407803284337_59851064195468

വികസനത്തോടൊപ്പം സുരക്ഷിതത്വം. 
തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ് ട്രെയിനിൽ സിസിടിവി ഘടിപ്പിക്കുവാൻ നിർദേശം കൊടുത്തു തുടർന്ന് എല്ലാ ദീർഘ ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളിലും ക്യാമറ ഘടിപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിനുകളിൽ വർധിച്ചു വരുന്ന അതിക്രമങ്ങൾ കുറയ്ക്കുവാൻ ഒരു പരിധിവരെ ഇത് സഹായമാകും. 
#MPThiruvananthapuram

51939239_1996819607076490_71026073030937

തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വികസനത്തിന് വേണ്ടിയും, പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിന് വേണ്ടിയും റെയിൽവേ മന്ത്രാലയവുമായി നേരിട്ടും, പാർലമെന്റിലും, കത്തുകൾ മുഘേനയും നിരന്തരമായി അഭ്യർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. എം പി എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുള്ളത് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വികസനത്തിനാണ്. 2009-2014 കാലഘട്ടത്തിൽ കൊണ്ടുവന്ന വികസനത്തിന്റെ തുടർച്ചയായും, എന്റെ ആദ്യ പാദത്തിൽ തുടങ്ങിവച്ച പ്രവർത്തനങ്ങളിൽ പലതും നടന്നു കൊണ്ടിരിക്കുകയാണ്. പുതുതായി ട്രെയിനുകൾ കൊണ്ടുവരുവാനും, പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിക്കുവാനും, റെയിൽവേ സ്റ്റേഷനുകളുടെ സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിൽ ഉയർത്തുവാനും കഴിഞ്ഞ പത്തു വർഷമായി എന്നാൽ കഴിയുംവിധം പരിശ്രമിച്ചു വരികയാണ്.

#MPThiruvananthapuram

51679601_1995444857213965_80276519347625

പാങ്ങോട് സൈനിക ആസ്ഥാനത്തിനടുത്ത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെട്ടിട നിർമാണ വിലക്ക് പ്രദേശവാസികളെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി ശ്രീമതി നിർമല സീതാരാമനെ നേരിൽ കണ്ടു ബോധിപ്പിച്ചു.

ഈ വിഷയത്തിൽ നേരത്തെ കത്തുകൾ കൈമാറിയെങ്കിലും, യാതൊരു തീരുമാനവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് സാധാരണ ജനങ്ങൾക്ക് അവരുടെ സ്വന്തം ഭൂമിയിൽ ഭവനങ്ങൾ നിർമിക്കുവാൻ വേണ്ട നിയമ ഭേതഗതികൾ വരുത്തണമെന്ന് ബഹു. മന്ത്രിയോട് ആവശ്യപ്പെട്ടത്. 
#MPThiruvananthapuram

51457124_1989670604458057_63052726177334
80df0e39-422d-4305-8bf1-18fadcfdf2fd.JPG

SCORE

51705721_1985265311565253_22327301588910

ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ ആറ് മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന കഴക്കൂട്ടം-കാരോട് ദേശിയ പാത പദ്ധതി ദൈർഘ്യം കൊണ്ടും ചിലവ് കൊണ്ടും വളരെശ്രദ്ധേയമായ ഒന്നാണ്‌. എം. പി. എന്ന നിലയിൽ പത്തുവർഷത്തെ പ്രവർത്തനങ്ങളിൽ ഏറ്റവുമധികം സംതൃപ്തി പ്രദാനം ചെയ്‌ത പദ്ധതിയാണ് ഈ ദേശീയപാതയുടെ നിർമ്മാണം.
#MPThiruvananthapuram

51212924_1983433811748403_39980576069868
nnu.jpg

തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വികസനത്തിന് വേണ്ടിയും, പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിന് വേണ്ടിയും റെയിൽവേ മന്ത്രാലയവുമായി നേരിട്ടും, പാർലമെന്റിലും, കത്തുകൾ മുഘേനയും നിരന്തരമായി അഭ്യർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക്, പലയിടങ്ങളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റെയിൽവേ ആണ്, പ്രത്യേകിച്ച് ഐ.എസ്.ആർ.ഓ, ടെക്നോപാർക്, വിഴിഞ്ഞം തുറമുഖം, ദക്ഷിണ എയർ കമാൻഡ് പോലെയുള്ള ദേശീയ തലത്തിൽ ശ്രദ്ധേയമായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ. എം പി എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുള്ളത് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വികസനത്തിനാണ്. 2009-2014 കാലഘട്ടത്തിൽ കൊണ്ടുവന്ന വികസനത്തിന്റെ തുടർച്ചയായും, എന്റെ ആദ്യ പാദത്തിൽ തുടങ്ങിവച്ച പ്രവർത്തനങ്ങളിൽ പലതും നടന്നു കൊണ്ടിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് പ്രാധാന്യം നൽകി.
#MPThiruvananthapuram

മകരജ്യോതിയുടെ ദൈവികമായ വിശുദ്ധി ശ്രീ ഒ രാജഗോപാൽ എംഎൽഎ നിയമസഭയിൽ ചോദ്യo ചെയ്തതിലൂടെ ബിജെപിയുടെ ശബരിമല വിഷയത്തിലെ കാപട്യം പുറത്തായി. വിശ്വാസ സംരക്ഷകരെന്ന ബിജെപിയുടെ കപടമുഖം രാഷ്ട്രീയ മുതലെടുപ്പിനുള്ള തന്ത്രം മാത്രമാണ്.

അയ്യപ്പ ഭക്തർക്ക്‌ പാവനമായ ഒരു വിശ്വാസമാണ് മകരജ്യോതി. ജ്യോതിയുടെ ഉറവിടത്തെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടെങ്കിലും അയ്യപ്പ ഭക്തർ ഇതിന്റെ വിശുദ്ധിയിൽ വിശ്വസിക്കുന്നു. എല്ലാ വർഷവും ലക്ഷക്കണക്കിന് വിശ്വാസികൾ ഇതിന്റെ പുണ്യ ദർശനത്തിനായി ശബരിമലയിൽ എത്തുന്നു.

വിശ്വാസ സംബന്ധിയായ വിഷയം ഒരു രാഷ്ട്രീയ വിഷയമായി നിയമസഭയിൽ അവതരിപ്പിച്ചതിലൂടെ രാജഗോപാൽ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുകയാണ് ചെയ്തത്. ബിജെപിക്ക്‌ യഥാർത്ഥത്തിൽ അയ്യപ്പഭക്തരുടെ വിശ്വാസത്തിലോ ശബരിമലയുടെ പവിത്രതയിലോ താൽപര്യമില്ല.

ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ച ബിജെപി എന്തു കൊണ്ട് സ്ത്രീപ്രവേശനവിഷയം അവർക്ക് ഭൂരി പക്ഷമുള്ള പാർലമെന്റിൽ അവതരിപ്പിച്ചു ആവശ്യമായ നിയമ നിർമാണം നടത്തുന്നില്ല?
#MPThiruvananthapuram

49669535_1948761855215599_18576382696557
51204997_1986817981409986_37001849347663

അന്താരാഷ്ട്ര തുറമുഖം, 2011 മുതലുള്ള പ്രയത്ന ഫലമായി അന്നത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ ഇരുപത്തഞ്ച് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യഥാർത്യമായിരിക്കുകയാണ്.

2011ൽ മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ച വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ ഡിറക്ടറായി എന്നെ നോമിനേറ്റ് ചെയ്ത അന്ന് മുതൽ സാധ്യമായേക്കാവുന്ന സമസ്ത വഴികളിലൂടെ ഈ സ്വപ്നപദ്ധതിയുടെ വിജയകരമായ സാക്ഷാത്കാരത്തിനായി അക്ഷീണം പ്രയത്നിച്ചു. 

1. ഭാവിക്ക് ഉപകരിക്കുന്ന സവിശേഷതകൾ തുറമുഖത്തിന്റെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി. 
2. മൂന്ന് ഋതുക്കൾ നീണ്ട പരിസ്ഥിതിക ആഘാത പഠനത്തിന്റെ ടേംസ് ആൻഡ് റഫറൻസ് ആത്യന്തികമായി തീരുമാനിച്ചു
3. പരിസ്ഥിതി-വനം മന്ത്രാലയങ്ങളിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും പാരിസ്ഥിതിക അനുമതി ലഭ്യമാക്കി. 
4. RFQ, RFP കരാർ തുടങ്ങിയവയിലെ വ്യവസ്ഥകൾ തയ്യാറാക്കി
5. NH ബൈപാസുമായി പോർട്ടിന്റെ പ്രധാന റോഡിനെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ 
6. കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ 20% ഉറപ്പാക്കി
7. കേന്ദ്ര സർക്കാരിന്റെ ഖബാട്ടോഷ് നിയമത്തിൽ ഇളവ് അനുവദിപ്പിച്ചു. 
8. നാലാം ഘട്ട ടെൻഡർ നടപടികളിലും കരാർ ഏറ്റെടുക്കുവാൻ അദാനി പോർട്ടിന്റെ മേലാധികാരികളുമായി പ്രവർത്തിച്ചു വിഴിഞ്ഞത്തിന്റെ പ്രാധാന്യം അവരെ പറഞ്ഞു ധരിപ്പിച്ചു. 
9. ഏക കരാറുകാരനെ തിരഞ്ഞെടുക്കുന്ന വിധത്തിൽ രാഷ്ട്രീയ സമവായം രൂപീകരിക്കുവാൻ പ്രയത്നിച്ചു.
10. സമസ്ത ഘട്ടങ്ങളിലും ശരിയായ രീതിയിൽ പദ്ധതിയെ നയിക്കുന്നതിനുള്ള ജാഗ്രതയാർന്ന പ്രവർത്തനം നടത്തി വരുന്നു. 

തിരുവനന്തപുരത്തിന്റെ എം.പി എന്ന നിലയിലും, VISL ഡയറക്ടർ എന്ന നിലയിലും പദ്ധതിയുടെ പുരോഗതിയെ ഉന്നത തലങ്ങളിൽ നിന്നുകൊണ്ട് നിരന്തരമായി വിലയിരുത്തുകയും 2019ൽ വിഴിഞ്ഞം തുറമുഖത്ത്‌ കപ്പലടുക്കുന്ന സുദിനത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.
#MPThiruvananthapuram

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിന്റെയും, നടത്തിപ്പിനെയും വികസന പ്രവർത്തനങ്ങളെയും പറ്റി വ്യക്തമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണം. വിമാനത്താവളത്തെ പറ്റിയുള്ള കേന്ദ്ര സർക്കാരിന്റെ അവ്യക്ത നിലപാടുകൾ ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു. കൂടുതൽ വ്യക്തത ലഭിക്കുവാൻ കേന്ദ്ര വ്യോമയാന മന്ത്രി ബഹു ശ്രീ സുരേഷ് പ്രഭുവിന് പലതവണ കത്തയച്ചിരുന്നു. അതിനുള്ള മറുപടി ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹവുമായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രൗഡഗംബീരമായ ആറാട്ടുഘോഷയാത്രയെ പറ്റിയും അതിന് എയർപോർട്ട് റൺവേ വഹിക്കുന്ന പങ്ക് സുപ്രധാനമാണ് പങ്കിനെ പറ്റിയും, പുരാതനമായ ഈ ആചാരത്തെ സംരക്ഷിക്കണമെന്നും അദ്ദേഹത്തെ ധരിപ്പിച്ചു. 
#MPThiruvananthapuram

പ്രളയ സമയത്ത്‌ മത്സ്യ തൊഴിലാളികൾ കാഴ്ചവെച്ച ധൈര്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും, ത്യാ​ഗത്തെയും ക‌ർമ്മോത്സുകതയുടേയും അടിസ്ഥാനത്തിൽ മാനുഷിക മൂല്യങ്ങൾ കണക്കിലെടുത്തു അവർക്ക് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നാമ നിർദേശം ചെയ്തു. മഹാപ്രളയസമയത്ത്‌ രക്ഷാ സംവിധാനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ, സ്വന്തം ജീവൻ പണയപ്പെടുത്തി നൂറുകണക്കിന് ജീവനുകളാണ് അവർ രക്ഷിച്ചത്. 
#MPThiruvananthapuram

ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ലൈബ്രറികളിൽ ഒന്നാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി അഥവാ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി. എ.ഡി 1829ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിലാണ് ഈ ലൈബ്രറി സ്ഥാപിച്ചത്.

ചരിത്ര പ്രാധാന്യമുള്ള ഈ ലൈബ്രറിയുടെ പൈതൃകം സംരക്ഷിക്കുകയും,കൂടുതൽ പ്രാധാന്യം കൊടുക്കുകയും വേണമെന്ന് ആശ്യപ്പെട്ടു പലതവണ ലോകസഭയിൽ അവതരിപ്പിച്ചതിൻറെ ഫലമായി ലൈബ്രറിയേ നവീകരിക്കുന്നതിനും, പുനരുദ്ധരിക്കുന്നതിനും ₹116.61 ലക്ഷം കേന്ദ്ര സർക്കാർ അനുവദിച്ചതിൽ സന്തോഷമുണ്ട്.

എന്നിരുന്നാലും ലൈബ്രറി പരിരക്ഷിക്കുവാനും അത്യപൂർവമായ പുസ്തകങ്ങളെ ഡിജിട്ടൈസ്സ് ചെയ്യുവാനും വേണ്ടിയിട്ട് സ്വകാര്യ ഏജൻസികളേയും, സാമൂഹിക പ്രതിബദ്ധതയുള്ള വോളണ്ടിയർമാരേയും ഉൾപ്പെടുത്തണമെന്ന എന്റ ആവശ്യം പരിഗണിക്കാത്തതിൽ നിരാശയുണ്ട് 
#MPThiruvananthapuram

48961972_1922039231221195_78233199565770
41721345_1794195140672272_29579831082022

വർഷങ്ങളായി കെട്ടി പടുത്ത നമ്മുടെ കേരളത്തിൽ പ്രതീക്ഷിക്കാതെ വന്ന മഹാപ്രളയത്തിൽ നികത്താനാകാത്ത തരത്തിലുള്ള നാശ നഷ്ട്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നത് നമ്മുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടും എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. വിദേശത്തു നിന്ന് സഹായങ്ങൾ ആര് വാഗ്ദാനം ചെയ്താലും അത് സ്വീകരിക്കാം എന്ന് 2016ൽ നരേന്ദ്ര മോഡി സർക്കാരിന്റെ നേതൃത്വത്തിലാണ് നിയമം പ്രാബല്യത്തിൽ കൊണ്ട് വന്നത്. അതേ സർക്കാരിന്റെ പ്രവർത്തകരാണ് ഇതിനെ ചൊല്ലി അനാവശ്യമായ വിവാദങ്ങൾ കൊണ്ട് വരുന്നത്.

അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങൾ പോലും മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നുണ്ട്. അമേരിക്കൻ തീരങ്ങളിൽ കത്രീന എന്ന ഹറീകേൻ നാശം വിതച്ചപ്പോൾ, ഇന്ത്യ സഹായധനമായി നൽകിയ അഞ്ച് ദശലക്ഷം ഡോളേഴ്‌സ് അവർ സ്വീകരിച്ചു. ലോക ശക്തികളിൽ ഒന്നാമത് നിൽക്കുന്ന അമേരിക്ക അവരുടെ ആത്മാഭിമാനത്തെ പറ്റിയൊന്നും ചിന്തിച്ചില്ല, പകരം അവരുടെ സുഹൃത്തുക്കളുടെ സഹായത്തോടെ എത്രയും പെട്ടന്ന് അവരുടെ രാജ്യത്തിനെ വീണ്ടെടുക്കാനാണ് ശ്രമിച്ചത്. ലോകത്തെവിടെ ആണെങ്കിലും,ഏത് രാജ്യമാണെങ്കിലും, സഹായത്തിന് ഒരു ഭാഷയേയുള്ളു, അതിൽ അതിർത്തികളില്ല, വലുപ്പ ചെറുപ്പമില്ല.നമ്മുടെ അയൽ രാജ്യത്തു ഭൂകംബം ഉണ്ടായപ്പോൾ നമ്മൾ അവരെ സഹായിച്ചു, നേപ്പാളിനെയും, പാകിസ്ഥാനിനേയും, ഇറാനിനേയും, മ്യാന്മാറിനെയും, ബംഗ്ലാദേശിനെയും സഹായിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്.

രക്ഷാ പ്രവർത്തനങ്ങൾക്കും, പുനരധിവാസത്തിനും ഒരുപക്ഷേ നമുക്ക് വിദേശ സഹായം വേണ്ടി വരില്ല, അത് തരണം ചെയ്യുവാൻ നമുക്ക് സാധിക്കും. പക്ഷേ പുനർനിർമാണം, അതാണ് ഏറ്റവും പ്രയാസമേറിയ കടമ്പ, അതിന് കോടികൾ ആവശ്യമുണ്ട്, ഒരു സംസ്ഥാനത്തിന് ആ ചെലവ് ഒറ്റയ്ക്ക് വഹിക്കാൻ കഴിയില്ല. അതിന് ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും സഹായം നമുക്ക് ആവശ്യമാണ്. ഈ പ്രളയക്കെടുതി മൂലം കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്ന നാശ നഷ്ട്ടം വളരെ വലുതാണ്. ദശാബ്ദങ്ങളായി നമ്മൾ പടുത്തുയർത്തിയതെല്ലാം നശിച്ച ഒരു സാഹചര്യമാണ് ഇപ്പോൾ നമ്മുടെ മുൻപിൽ ഉള്ളത്. അൻപതിനായിരത്തിലധികം വീടുകൾ, മുപ്പത്തിയൊമ്പതു പാലങ്ങൾ, എൺപതിനായിരം കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകൾ അങ്ങനെ വലിയ തോതിലുള്ള നാശമാണ് സംഭവിച്ചിരിക്കുന്നത്. ഈ നഷ്ട്ടങ്ങൾ നികത്താൻ നമുക്ക് വിദേശ സഹായം അനിവാര്യമാണ്. ഈ ഒരു സാഹചര്യത്തിൽ ആരെങ്കിലും സഹായഹസ്തം നീട്ടുമ്പോൾ ആത്മാഭിമാനത്തിന്റെ പേരിൽ അത് നിരസിക്കുന്നതു കേരളത്തോടും മലയാളികളോടും ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്.

എനിക്ക് ഇവിടെ നിർദേശിക്കുവാൻ ഉള്ളത് ഗുജറാത്ത് മോഡലാണ്, ഗുജറാത്തിൽ ഭൂകമ്പം മൂലം നാശം വിതച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഗുജറാത്തിന്റെ പുനർ നിർമാണത്തിന് കോൺഫ്രൻസ് സംഘടിപ്പിക്കുകയും അന്നത്തെ കേന്ദ്ര സർക്കാരിന്റെയും, വിദേശ രാജ്യങ്ങളുടെയും, ഐക്യ രാഷ്ട്ര സഭയുടെയും നേതൃത്വത്തിൽ 1.7 ബില്യൺ ഡോളറാണ് അന്ന് സമാഹരിച്ചത്, ഐക്യ രാഷ്ട്ര സഭ മാത്രം 42 മില്യൺ ഡോളർ സംഭാവന ചെയ്തു. മോഡി സ്വീകരിച്ച അതേ മോഡലാണ് എനിക്ക് ഇവിടെയും നിർദേശിക്കാനുള്ളത്. കേരളത്തിന്റെ പുനർ നിർമാണത്തിന് വേണ്ടി അതുപോലൊരു കോൺഫറൻസ് സംഘടിപ്പിക്കുക, യൂ.എ.ഇ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു ധന സമാഹരണ പരിപാടി സംഘടിപ്പിച്ചു എത്രയും പെട്ടന്ന് നമ്മുടെ കേരളത്തിന്റെ പുനർ നിർമാണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. കൂടാതെ ഇനിയൊരു പ്രളയത്തിൽ ഇതുപോലെ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കുക.
#MPThiruvananthapuram
#RebuildKerala

The Transgender Bill passed by the Lok Sabha 

The Transgender Bill passed by the Lok Sabha is regressive & fraught with flaws. I moved several amendments to improve the Bill;unfortunately I did not get an opportunity to explain the reasons behind them. Highlighting a few through below. 

Definition: A person with intersex variation may be satisfied with the gender assigned attime of birth, or can choose to be a transgender, but the Bill wrongly assumes that all persons with intersex variation are transgender persons. I moved an amendment to correct this.

I moved an amendment to make school & college curricula inclusive in nature. Our students need to learn about the LGBTQ community & their rights, and teachers must be trained to ensure that transgender and gender non-conforming children are not discriminated against.

I also moved an amendment to mandate the Govt to encourage transgender children to access all levels of education through scholarships and to provide incentives to the private sector to employ transgender persons, to combat their marginalization.

Manyoffences under the IPC such as rape, stalking, sexual harassment etc are applicable only if the victim is female. Therefore, I moved an amendment to include transgender persons under the ambit of the IPC.

Self-identification as transgender should be the only basis. My amendment expressly forbids subjecting transgender persons to a physical examination & ensures all transgender persons are protected against discrimination, even those who may not have a certificate of identity.

The word ‘rehabilitation’ employed by the Bill, indicateslack of agency on part of transgender persons and is patronizing. They need assistance with housing, not ‘rehabilitation.’ My amendment sought to correct this disempowering language.

These inclusive &non-political proposals to empower the transgender community were summarily shouted down by the BJP. Whether it is bigotry or hubris, their attitude undermines the value of Parliamentary discussion. A flawed bill has been passed;it cld easily have been fixed.
#MPThiruvananthapuram

39753284_1765673613524425_48680216839711

ജലപ്രളയത്തിൽ അകപ്പെട്ട നമ്മുടെ സഹോദരരുടെ ജീവൻ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങി പ്രവർത്തിച്ച എന്റെ എല്ലാ മത്സ്യതൊഴിലാളി സുഹൃത്തുക്കളോടും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങളാണ് യഥാർത്ഥ ഹീറോസ് 
#MPThiruvananthapuram

38834107_1747316405360146_31645670279353

നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന് പ്രാധാന്യം നൽകിയാണ് ലക്ഷ കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ ജീവത്യാഗം ചെയ്തു സ്വതന്ത്ര ഭാരതത്തിന് വേണ്ടി പോരാടിയത്. നമ്മുടെ ഭാരതത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് തന്നെ, ജാതി മത ഭേദമന്യേ, ഭക്ഷണ രീതികൾക്കും, വേഷവിധാനങ്ങൾക്കും, വിവിധ സംസ്കാരങ്ങൾക്കും, ആചാരാനുഷ്ട്ടാനങ്ങൾക്കും അതീതമായി ഒരുമയോടെ കഴിഞ്ഞു വരുന്നതാണ് ഭാരതത്തിനെ ഏകോപിപ്പിക്കുന്ന ഉത്കൃഷ്ടമായ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന നമ്മുടെ രാജ്യം. 

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുശാസിക്കുന്നത് പ്രകാരം, ഇന്ത്യയിലെ ഓരോ പൗരനും ജാതിയുടേയോ, മതത്തിന്റേയോ, ലിംഗത്തിന്റെയോ, സ്ഥലത്തിന്റെയോ, രാഷ്ട്രീയ നിലപാടുകളുടെയോ, വംശീയതയുടേയോ പേരിൽ യാതൊരു രീതിയിലുള്ള വിവേചനം അവരവരുടേതായ രീതിയിൽ ആത്മാഭിമാനത്തോടെ ജീവിതം നയിക്കുവാനുള്ള ഉറപ്പ് ഇന്ത്യൻ ഭരണഘടന നല്കുന്നുണ്ട്. അതുപോലെ തന്നെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19ൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഇന്ത്യയിലെ ഒരു പൗരനും അവരുടേതായാ അഭിപ്രായവും ആവിഷ്‌കരവും യാതൊരു ഭീതിയും കൂടാതെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉൾപ്പെടുത്തി കൊണ്ടാണ് നവഭാരത ശിൽപ്പികൾ അവരുടെ ജീവൻവരെ ത്യജിച്ചു നമ്മുടെ ഭാരതം കെട്ടിപൊടുക്കിയത്. ഓരോ ഇന്ത്യാക്കാരനും അന്തസ്സോടേയും അഭിമാനത്തോടെയും സ്വന്തം രാജ്യത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്. 

വർധിച്ചു വരുന്ന വ്യക്തിഗത വ്യക്തിത്വങ്ങളുടെ അടിസ്ഥാനത്തിൽ അവർക്കു നേരെ ഉണ്ടാകുന്ന കൂട്ടം ചേർന്നുള്ള ആക്രമണങ്ങൾ തീർച്ചയായും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് ക്ഷതമേൽക്കും വിധത്തിൽ ഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. 

അതുകൊണ്ട് തന്നെ ഈ സംഭവങ്ങളുടെ ഗൗരവത്തെ കണക്കിലെടുത്തു നമ്മുടെ രാജ്യത്തിൻറെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അവയേ ദൃഢീകരിക്കുന്നതിനും വേണ്ടി എത്രയും പെട്ടന്നു തന്നെ പ്രത്യേക നിയമം പ്രാബല്യത്തിൽ കൊണ്ട് വരേണ്ടതുണ്ട്. ഒരു വ്യക്തിയുടെ താദാത്മ്യത്തിന്റെ അടിസ്ഥാനത്തിലുള്ള കടന്നാക്രമണങ്ങളെ ചെറുക്കുവാനും, വ്യക്തി സ്വാതന്ത്ര്യത്തേയും അവകാശങ്ങളെയും സംരക്ഷിക്കുവാനും വേണ്ടിയായിരിക്കണം ആ നിയമം പ്രാബല്യത്തിൽ കൊണ്ട് വരേണ്ടത്. 

നിയമപാലകരുടെ കൃത്യനിർവഹണത്തിലുള്ള വീഴ്ചയും കൃത്യവിലോപനവും, സംഗം ചേർന്നുള്ള ആക്രമണത്തിന് കൂട്ട് നിൽക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ എല്ലാം ക്രിമിനൽ ആക്ടിന്റെ പരിധിയിൽ കൊണ്ട് വരുന്നതാണ് ഈ നിയമം. ഇപ്പോൾ വർധിച്ചു വരുന്ന അതിക്രമങ്ങൾക്ക് പരിപൂർണ്ണമായി തടയിടാൻ സഹായകരമാകുന്ന ഈ നിയമത്തിൻറെ അനിവാര്യത ഉൾക്കൊണ്ട് 2017 പാർലമെന്റ് ശീതകാല സമ്മേളനത്തിൽ രണ്ട്‌ സഭകളിലും അവതരിപ്പിച്ചതാണ് പ്രൊട്ടക്ഷൻ ഫ്രം ലിഞ്ചിങ് ബില്ല് (Protection from Lynching Bill).

വർധിച്ചു വരുന്ന അതിക്രമങ്ങൾ "മോബോ ക്രസി" നിയന്ത്രിക്കുവാൻ വേണ്ടി, രണ്ടായിരത്തി പതിനെട്ടു, ജൂലൈ പതിനേഴാം തീയതി ബഹുഃ സുപ്രീം കോടതിയുടെ നിർദേശപ്രകാരം പ്രത്യേക ആന്റി ലിഞ്ചിങ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുവാൻ പാർലിമന്റിനോട് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ, കേന്ദ്ര ആഭ്യന്തിര മന്ത്രിയുടെ അധ്യക്ഷതയിൽ "ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്" രൂപീകരിച്ചിരുന്നു. ആ നീക്കത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ ഇതിനാല്‍, പ്രൊട്ടക്ഷൻ ഫ്രം ലിഞ്ചിങ് ബില്ല് (Protection from Lynching Bill) "GOM" സമക്ഷം സമർപ്പിക്കുന്നു. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ ബില്ല് വളരെ പ്രധാന്യത്തോടെ പരിഗണിക്കണമെന്ന് "ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്" മുൻപാകെ അഭ്യർത്ഥിക്കുന്നു. 
#MPThiruvananthapuram #EndLynching

34596420_1651395254952262_53866309061296

ഏർനെസ്റ് & യങ് ഗ്ലോബൽ ഡെലിവറി സർവീസസ് മേധാവി ശ്രീ ശ്രീനിവാസറാവുമായി കഴിഞ്ഞ ദിവസം ലണ്ടനിൽവച്ചു കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായ തിരുവനന്തപുരത്തിന്റെ സാധ്യതകളെ പറ്റി അദ്ദേഹത്തോട് വിവരിച്ചു കൊടുക്കുകയും, വിഴിഞ്ഞം തുറമുഖം, ടെക്നോപാർക്ക് / ടെക്നോസിറ്റി കേന്ദ്രീകരിച്ചു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പറ്റി അദ്ദേഹവുമായി പങ്കുവച്ചു. EY ന്യൂസിന്റെ ഗ്ലോബൽ ഡെലിവറി സേവനങ്ങൾ തിരുവനന്തപുരത്തു കൂടി വിപുലീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾക്കു തുടക്കം കുറിച്ചു. നമുക്ക് കൊടുക്കാൻ പറ്റുന്ന സേവനങ്ങളെ കുറിച്ച് വളരെ വ്യക്തമായി അദ്ദേഹത്തെ ബോധിപ്പിച്ചു തിരുവനന്തപുരത്തിന്റെ എം പി എന്ന നിലയിൽ. ഇനിയും വളരെയധികം അന്താരാഷ്ട്ര സ്ഥാപനങ്ങൾ വരണം എന്നും ആഗ്രഹിക്കുന്നു.
#MPThiruvananthapuram |#Move2Trivandrum

34704838_1653305401427914_19430728958193

Nissan ഗ്ലോബൽ ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്തു സ്ഥാപിക്കുന്നതിനെ കുറിച്ച നടക്കുന്ന പ്രയത്‌നങ്ങളിൽ തിരുവനന്തപുരത്തെ നിവാസികൾ ആകാംഷ പ്രകടിപ്പിച്ചതിനാൽ അവരുടെ അറിവിലേക്ക് താഴെ കുറിക്കുന്നു.

സാങ്കേതിക മേഖലയിലെ ചില സുഹൃത്തുക്കളിൽ നിന്നാണ് നിസ്സാൻ ചില വിദേശ പട്ടണങ്ങൾക്ക്‌ ഒപ്പം തങ്ങളുടെ IT വിഭാഗം സ്ഥാപിക്കാൻ ഇന്ത്യയിലും Tier-I , Tier-II നഗരങ്ങൾ തിരയുന്നു എന്നു അറിഞ്ഞതിനെ തുടർന്ന് നിങ്ങളുടെ എംപി എന്ന നിലയിൽ കഴിഞ്ഞ ജനുവരി 24ന് തിരുവനന്തപുരത്തെ പരിഗണിക്കണം എന്നാവശ്യപ്പെട്ടു ഒരു കത്തെഴുത്തുക ഉണ്ടായി. ആ അവസരത്തിൽ തിരുവനന്തപുരം അവരുടെ പരിഗണനയിൽ ഉണ്ടായിരുന്നില്ല.

ആദ്യത്തെ അനൗദ്യോഗിക ബന്ധപെടലിന് ശേഷം ഫെബ്രുവരി 21ന് തിരുവനന്തപുരത്തെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ എംപി എന്ന നിലയിൽ ഔദ്യോകികമായി നിസ്സാന് കത്തെഴുതി. ഫെബ്രുവരിയിൽ 25നു തിരുവനന്തപുരത്തിന്റെ അനന്ത സാധ്യതകളും, അവസരങ്ങളും വെല്ലുവിളികളും തുറന്നു ചർച്ച ചെയ്യുന്നതിനായി നിസ്സാൻ കമ്പനി ചീഫ് ഇൻഫർമേഷൻ ഓഫീസർ ആന്റണി തോമ്മസ്സുമായി ഒരു അത്താഴ വിരുന്നൊരുക്കി. 

ഫെബ്രുവരി 26നു ടോക്യോയിൽ ഉള്ള വിധി നിർണയ ടീമുമായി ഒരു വീഡിയോ കോണ്ഫെറൻസും നടത്തി. ഈ വീഡിയോ കോണ്ഫറ൯സിൽ സംസ്ഥാന സർക്കാരിന് വേണ്ടി K-DISC തലവൻ Dr. K M എബ്രഹാം ഔദ്യോഗിക പ്രതിനിധിയായി പങ്കെടുത്തു . ഇരുവരും വിഷയം അവതരിപ്പിക്കുകയും നിസ്സാൻ മേധാവികളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകുകയും ചെയ്തു. 

അതിനുശേഷം കഴിഞ്ഞ മാർച്ച് 25 ഞായറാഴ്ച നിസ്സാന്റെ ഒൻപതു അംഗ നേതാക്കളുടെ ടീമിനു തിരുവനന്തപുരത്ത് വിരുന്നൊരുക്കി. കൂടാതെ സംസ്ഥാന ഗവർണമെന്റ് അധികാരികളും കേന്ദ്രമന്ത്രി K. J അൽഫോൺസുമായി വെവ്വേറെ ചർച്ചകൾ നടത്തുകയും അവർ മുഖ്യമന്ത്രിയെ കാണുന്നുമുണ്ടു.

ഇതുപോലെ ഉള്ള ഏതു ഉദ്യമവും വിജയിക്കണമെങ്കിൽ അതാതു നിയോജക മണ്ഡലങ്ങളിലെ എംപി, സംസ്ഥാന കേന്ദ്ര സർക്കാരുകൾ, മറ്റു ഉത്തരവാദിത്തപെട്ടവർ പരസ്പരം സഹകരിച്ചേ മതിയാകൂ. നിസ്സാൻ അനുകൂലമായ ഒരു നിലപാട് എടുക്കുകയാണെങ്കിൽ സാങ്കേതിക സഹായികളായി തദ്ദേശ ഉദ്യോഗാർത്ഥികൾ അടക്കം 5000 പേർക്കു നഗരത്തിലെ കുതിച്ചുഉയരുന്ന ടെക്നോപാർക്കിൽ ജോലി ലഭിക്കും, കൂടാതെ തിരുവനന്തപുരത്തിന്റെ സാങ്കേതിക സമ്പദ്ഘടനക്കു ഒരു ഊർജ്ജമാകുകയും ചെയ്യും.

Oracle കോർപറേഷനെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിനും, Ernest & Young ഇവിടെ നിലനിർത്തി, വിപുലീകരിക്കുവാൻ വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുവാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. നിസ്സാൻ തികച്ചും അനുകൂലമായ ഒരു തീരുമാനം എടുക്കുമെന്നും തിരുവനന്തപുരത്തെ ജനങ്ങളുടെ ഊഷ്മളമായ സ്വീകരണം അവർ ഏറ്റു വാങ്ങുമെന്നും ഞാൻ പ്രത്യാശിച്ചു കൊള്ളുന്നു. ഈ ഉദ്യമത്തിന് എന്ത് തന്നെ സംഭവിച്ചാലും തുടർ പുരോഗതിക്കും നഗരത്തിന്റെ വികസനത്തിനും എന്റെ എല്ലാവിധമായ സഹകരണം ഉണ്ടാകുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
#MPThiruvananthapuram

28276524_1553888028036319_24896247939931

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിശോധന നടത്തുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ സ്റ്റേഷനുകളിൽ ഒന്നും, ഏറ്റവും മികച്ചതുമായ റെയിൽവേ സ്റ്റേഷൻ ആണ് സെൻട്രൽ സ്റ്റേഷൻ. ഇവിടുത്തെ സൗകര്യങ്ങളിൽ യാത്രക്കാർ പൂർണ തൃപ്തരാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം. എന്നിരുന്നാലും എന്നാൽ കഴിയുന്ന രീതിയിൽ പരമാവധി വികസനം തിരുവനന്തപുരം ഡിവിഷന് പരിധിയിലുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കൊണ്ടുവരുവാൻ പരമാവധി ശ്രമിക്കും.

#MPThiruvananthapuram

bottom of page